ഇന്നും രക്ഷയുണ്ടാകില്ല, രാത്രി 7.15 മുതൽ 12.15 വരെ സംസ്ഥാന വ്യാപക പവർ കട്ടിന് സാധ്യത; എൽനിനോ പ്രതിഭാസം കാരണമുള്ള വൈദ്യുതി പ്രതിസന്ധി തുടരുന്നു

MTV News 0
Share:

എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലമുള്ള വൈദ്യുതി പ്രതിസന്ധി കാരണം ഇന്ന് രാത്രിയും പവർ കട്ടിന് സാധ്യത. വൈകുന്നേരത്തെ പീക്ക് സമയത്ത് സംസ്ഥാന വ്യാപക പവർ കട്ടിന് സാധ്യതയെന്നാണ് അറിയിപ്പ്. ഇന്നലെയും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടായിരുന്നു. ആവശ്യമായ അളവിൽ വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് ലഭ്യമാകാതിരുന്നതിനാൽ രാത്രി 07:15 മുതൽ 12:15 വരെ സംസ്ഥാന വ്യാപകമായി വൈദ്യുതി നിയന്ത്രണം അനിവാര്യമായെന്നാണ് കെ എസ് ഇ ബി അറിയിച്ചത്. ഇന്നും സമാന സാഹചര്യമാണെന്നാണ് അറിയിപ്പ്.