എല്ലാ ദിവസവും പുലർച്ചെ രണ്ടു മണി വരെ കടപ്പുറത്ത് പിറന്നാൾ ആഘോഷം; തീരദേശവാസികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ

MTV News 0
Share:

‘‘ രാത്രി പന്ത്രണ്ടു മണിക്ക് പിറന്നാൾ ആഘോഷിക്കുന്നതൊക്കെ അടിപൊളിയാണ്. പക്ഷേ അത് ഒരു പരിയചവുമില്ലാത്ത നാട്ടിലെ നാട്ടുകാരെ ഉറക്കത്തിൽ ഞെട്ടിച്ച് വിളിച്ചുണർത്തിയിട്ടുവേണോ?’’ ഈ ചോദ്യം ചോദിക്കുന്നത് കോനാട് കാമ്പുറം തീരദേശത്തു താമസിക്കുന്ന ജനങ്ങളാണ്.എല്ലാ ദിവസവും രാത്രി പന്ത്രണ്ടു മുതൽ രണ്ടു മണി വരെ കടപ്പുറത്ത് പിറന്നാൾ ആഘോഷിക്കുന്ന കുട്ടിക്കൂട്ടങ്ങളുടെയും യുവതീയുവാക്കളുടെയും തിരക്കാണ്. കോനാട് പ്രദേശത്തുള്ളവരല്ല ഇവിടെയെത്തുന്നത്. കേക്കു മുറിച്ചതിനു പിറകെ കടപ്പുറത്ത് ഒരു മിനി പൂരം വെടിക്കെട്ടാണ് സമീപകാലത്തെ രീതി.തീരദേശത്തെ വീടുകളിൽ ഉറങ്ങിക്കിടക്കുന്ന എല്ലാ മനുഷ്യരും പടക്കം പൊട്ടുന്നതു കേട്ട് കട്ടിലിൽനിന്ന് ഞെട്ടി എഴുന്നേൽക്കുകയാണ്. ഈ വീടുകളിൽ മത്സ്യത്തൊഴിലാളികളും വിദ്യാർഥികളുമൊക്കെ ജോലി കഴിഞ്ഞ് തിരിച്ചെത്തി കിടന്നുറങ്ങുന്ന സമയത്താണ് പടക്കം പൊട്ടിക്കൽ. കുഞ്ഞുങ്ങളുള്ള വീടുകളിലും പ്രതിസന്ധി രൂക്ഷമാണ്. കു ഞ്ഞുങ്ങൾ ഞെട്ടിയുണരുന്നുണ്ടെന്ന് പ്രദേശത്തെ അമ്മമാർ പറഞ്ഞു.

Share:
‘‘ രാത്രി പന്ത്രണ്ടു മണിക്ക് പിറന്നാൾ ആഘോഷിക്കുന്നതൊക്കെ അടിപൊളിയാണ്. പക്ഷേ അത് ഒരു പരിയചവുമില്ലാത്ത നാട്ടിലെ നാട്ടുകാരെ ഉറക്കത്തിൽ ഞെട്ടിച്ച് വിളിച്ചുണർത്തിയിട്ടുവേണോ?’’ ഈ ചോദ്യം ചോദിക്കുന്നത് കോനാട് കാമ്പുറം തീരദേശത്തു താമസിക്കുന്ന ജനങ്ങളാണ്.എല്ലാ ദിവസവും രാത്രി പന്ത്രണ്ടു മുതൽ രണ്ടു മണി വരെ കടപ്പുറത്ത് പിറന്നാൾ ആഘോഷിക്കുന്ന കുട്ടിക്കൂട്ടങ്ങളുടെയും യുവതീയുവാക്കളുടെയും തിരക്കാണ്. കോനാട് പ്രദേശത്തുള്ളവരല്ല ഇവിടെയെത്തുന്നത്. കേക്കു മുറിച്ചതിനു പിറകെ കടപ്പുറത്ത് ഒരു മിനി പൂരം വെടിക്കെട്ടാണ് സമീപകാലത്തെ രീതി.തീരദേശത്തെ വീടുകളിൽ ഉറങ്ങിക്കിടക്കുന്ന എല്ലാ മനുഷ്യരും പടക്കം...എല്ലാ ദിവസവും പുലർച്ചെ രണ്ടു മണി വരെ കടപ്പുറത്ത് പിറന്നാൾ ആഘോഷം; തീരദേശവാസികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ