
കോഴിക്കോട് :വെസ്റ്റ് ചേന്ദമംഗല്ലൂരിൽ സ്കൂൾ വിട്ട് ഓട്ടോറിക്ഷയിൽ വരുകയായിരുന്ന
ഏഴു വയസുകാരൻ ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചുവീണ് ലോറി കയറി മരിച്ചു.ചാത്തമംഗലം പാഴൂർ കാവുങ്ങൽ അമൻ ആണ് മരിച്ചത്.
മണാശേരി ഗവഃയുപിk സ്കൂൾരണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച അമൻ .
വൈകുന്നേരം സ്കൂൾ വിട്ട് വരുന്ന വഴി വെസ്റ്റ് ചേന്ദമംഗല്ലൂരിന് സമീപം കറുത്തേടത്ത് വളവിൽ വെച്ച്
ഓട്ടോറിക്ഷയുടെ വലതുഭാഗത്തെ ഡോർ തുറന്ന് കുട്ടിപുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
ഇതേസമയം എതിർ ദിശയിൽ വന്ന ലോറി കുട്ടിയുടെ ദേഹത്ത് കൂടെ കയറിയിറങ്ങി.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.മാതൃഭൂമി ജീവനക്കാരനായ ഷമീഷിന്റെയും
ബിനിയുടെയും മകനാണ് മരിച്ച അമൻ.സഹോദരി ഹിമ
© Copyright - MTV News Kerala 2021





View Comments (0)