ഒമാനില്‍ നിന്നും കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍; മലയാളികള്‍ക്ക് ആശ്വാസം

MTV News 0
Share:

ഒമാനില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ 202627 ശൈത്യകാല ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ 25 മുതല്‍ 2027 മാര്‍ച്ച് 27 വരെയുള്ള സമയക്രമത്തില്‍ മസ്‌കത്തില്‍നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കും സലാലയില്‍നിന്ന് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കുമാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രവാസികള്‍ക്കും അവധിക്കാല യാത്ര ആസൂത്രണം ചെയ്യുന്നവര്‍ക്കും പുതിയ ഷെഡ്യൂള്‍ പ്രയോജനപ്പെടും.മസ്‌കത്ത് തിരുവനന്തപുരം സെക്ടറില്‍ ഐഎക്‌സ് 0590 വിമാനം തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രാത്രി 11.25ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 4.55ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്തുനിന്നുള്ള ഐഎക്‌സ് 0589 വിമാനം തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 7.50ന് പുറപ്പെട്ട് 10.25ന് മസ്‌കതിലെത്തും. മസ്‌കത്ത് കോഴിക്കോട് റൂട്ടില്‍ ഐഎക്‌സ് 0418 വിമാനം ബുധന്‍, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.45ന് പുറപ്പെട്ട് വൈകിട്ട് 6.40ന് കോഴിക്കോട്ടെത്തും. കോഴിക്കോട്- മസ്‌കത്ത് ഐഎക്‌സ് 0417 വിമാനം രാവിലെ 10.30ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.45ന് മസ്‌കത്തിലെത്തും. മസ്‌കത്ത്- കണ്ണൂര്‍ റൂട്ടിലെ ഐഎക്‌സ് 0708 വിമാനം തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 8.05ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ ഒന്നിന് കണ്ണൂരിലെത്തും. കണ്ണൂരില്‍നിന്നുള്ള ഐഎക്‌സ് 0707 വിമാനം വൈകിട്ട് 4.55ന് പുറപ്പെട്ട് രാത്രി 7.05ന് മസ്‌കത്തിലെത്തും.