
‘ഒരുരൂപ പോലും അനാവശ്യമായി ചെലവഴിച്ചില്ല,അബ്ദുൽ റഹീമിന് വീടൊരുക്കുന്നത് ലുലുഗ്രൂപ്പ്’,കണക്ക് വ്യക്തമാക്കി സമിതി
അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി ആകെ പിരിച്ചുകിട്ടിയത് നാല്പത്തിയെട്ട് കോടി മുപ്പത്തിയാറ് ലക്ഷത്തി പതിനേഴായിരത്തിമുന്നൂറ്റിപ്പതിനേഴ് രൂപയെന്ന് നിയമസഹായ സമിതി. പന്ത്രണ്ട് കോടി എണ്‍പത്തിമൂന്ന് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി അഞ്ഞൂറ്റിഅമ്പത്തിയഞ്ച് രൂപ അക്കൗണ്ടില്‍ ബാക്കിയുണ്ട്. ഇന്‍കം ടാക്സില്‍ ഇളവ് തേടി അപേക്ഷ നല്‍കിയിരുന്നുവെന്നും ഇതില്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുവെന്നും സമിതി വ്യക്തമാക്കി.ബാക്കിയുള്ള പണം എങ്ങനെ വിനിയോഗിക്കണമെന്ന് ഈ നടപടി പൂര്‍ത്തിയായ ശേഷം തീരുമാനിക്കും. ഇന്ത്യയില്‍ പിരിച്ച പണം വിദേശത്തേക്ക് നല്കിയതിനാല് ഇന്‍കം ടാക്സ് നോട്ടീസ് ലഭിച്ചു. സോഷ്യല്‍ മീഡിയാ പ്രചാരണം വേദനിപ്പിക്കുന്നുവെന്നും ഒരു രൂപ പോലും അനാവശ്യമായി ചെലവഴിച്ചിട്ടില്ലെന്നും സമിതി വ്യക്തമാക്കി. അബ്ദുല്‍ റഹീമിന് വീട് ഒരുക്കുന്നത് ലുലു ഗ്രൂപ്പ് ആണെന്നും അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ക്രൗഡ് ഫണ്ടിങ്ങിന്റെ കണക്ക് അവതരിപ്പിക്കാത്തതില്‍ സമിതിക്കെതിരെ നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളിലായിരുന്നു വിമര്‍ശനം. മോചന ദ്രവ്യം നല്‍കിയതിന് ശേഷമുള്ളത് പത്ത് കോടി രൂപയാണ്. ഇത് എന്ത് ചെയ്യണമെന്നതിലടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ടെന്നായിരുന്നു വിമര്‍ശനം.
© Copyright - MTV News Kerala 2021





View Comments (0)