
ഓപ്പറേഷൻ സൈ ഹണ്ട്: കോഴിക്കോട് അഞ്ച് യുവതികൾ ഉൾപ്പെടെ 37 പേർക്കെതിരെ കേസ്
ഓൺലൈൻ സൈബർ സാമ്പത്തിക തട്ടിപ്പുകളും ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്ന സംഘങ്ങളെയും കണ്ടെത്താൻ കേരള പൊലീസ് നടത്തുന്ന പ്രത്യേക പരിശോധനയായ ഓപ്പറേഷൻ സൈ ഹണ്ടിന്റെ ഭാഗമായി കോഴിക്കോട് സിറ്റി, റൂറൽ പൊലീസ് പരിധികളിൽ നടന്ന പരിശോധന നടന്നു. പരിശോധനയിൽ അഞ്ച് യുവതികൾ ഉൾപ്പെടെ 37 പേർക്കെതിരെ കേസെടുത്തു. വിവിധ കേസുകളിലായി എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സിറ്റി പരിധിയിൽ 14 ഉം റൂറൽ പരിധിയിൽ 23 ഉം കേസുകളാണ് രജിസ്റ്റർ ചെയ്തത്.തട്ടിപ്പ് സംഘം സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് വാങ്ങുകയും, അതിലേക്ക് തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൈമാറുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. അക്കൗണ്ട് ഉടമകൾക്ക് ഇതിനായി ചെറിയൊരു കമ്മീഷൻ നൽകും. ഇതിലാണ് പൊലീസ് അന്വേഷണണം നടക്കുന്നത്.അതേസമയം, മ്യൂൾ അക്കൗണ്ട് ഉടമകൾ വടകരയിൽ പിടിയിലായിരുന്നു. ആറുപേരാണ് പൊലീസിന്റെ പിടിയിലായത്. സൈബർ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ബാങ്ക് അക്കൗണ്ടുകളിലൂടെ പിൻവലിച്ചു നൽകുന്ന സംഘമാണ് ഇവർ. വടകര സ്വദേശികളായ അരുൺ, വിവേക് സന്തോഷ്, ദേവ്ജിത്ത്, അനുരാഗ്, ഷൗക്കത്തലി, സജീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ലക്ഷങ്ങളുടെ പണം ഇവരുടെ അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ ഏറെ നാളുകളായി പൊലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു.
© Copyright - MTV News Kerala 2021





View Comments (0)