
കേരള ബാങ്ക്: പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാർ; ലക്ഷ്യം ജില്ലാ സഹകരണ ബാങ്കുകളെ സ്വതന്ത്രമായി പുനഃസ്ഥാപിക്കൽ
കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഭരണമാറ്റത്തിന് പിന്നാലെ സർക്കാർ നിലപാട് മാറ്റി. കേരള സഹകരണ സംഘ നിയമത്തിലെ ഭേദഗതികൾ പിൻവലിക്കാനോ റദ്ദാക്കാനോ നിയമനടപടി സ്വീകരിക്കും. ജില്ലാ സഹകരണ ബാങ്കുകളെ സ്വതന്ത്രവും ജനാധിപത്യപരവുമായ സ്ഥാപനങ്ങളായി പുനഃസ്ഥാപിക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം. മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ കേരള ബാങ്കുമായുള്ള ലയനക്കേസിലാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കിയത്. ഇത് സംബനധിച്ച് സംസ്ഥാന സർക്കാർ അധിക സത്യവാങ്മൂലം നൽകി.എൽഡിഎഫ് സർക്കാറാണ് ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരളാ ബാങ്ക് രൂപീകരിച്ചത്. എന്നാൽ, യുഡിഎഫ് ഭരണ സമതിയായിരുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയനത്തിന് തയാറായിരുന്നില്ല. ഇത് സംബന്ധിച്ച കേസ് നിലനിൽക്കെയാണ് യുഡിഎഫ് സർക്കാർ നിലപാട് വ്യക്തമാക്കയത്. സഹകരണ ബാങ്കിങ് മേഖലയിൽ ദേശീയതലത്തിലെ ത്രിതല സംവിധാനം നടപ്പാക്കാനാണ് തീരുമാനമെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.
© Copyright - MTV News Kerala 2021





View Comments (0)