കേള്‍വി പരിമിതരായ വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍ സംഘടിപ്പിച്ചു

MTV News 0
Share:

 

കോഴിക്കോട് ഗവ. പോളിടെക്‌നിക് കോളേജ് കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് (ഹിയറിങ് ഇംപയേര്‍ഡ്) വിഭാഗത്തിന്റെ നേതൃത്വത്തില്‍ ‘സൈന്‍അപ് 2K26’ ദേശീയതല സാങ്കേതിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. കേള്‍വി പരിമിതരായ വിദ്യാര്‍ഥികളുടെ സാങ്കേതികവും ബൗദ്ധികവുമായ മികവുകള്‍ പ്രകടിപ്പിക്കുന്നതിനും ആത്മവിശ്വാസം വളര്‍ത്തുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ആനി എബ്രഹാം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.എം ഷിഹാബുദ്ദീന്‍ അധ്യക്ഷനായി. റീജ്യണല്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. പി.ടി അഹമ്മദ് സെയ്ദ് മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഇറിഗേഷന്‍ വകുപ്പിലെ ഫാത്തിമ റഫീഖ്, റോട്ടറി കാലിക്കറ്റ് സെന്‍ട്രല്‍ പ്രസിഡന്റ് പ്രദീപ് ബാലകൃഷ്ണന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിഭാഗം മേധാവി പി.വി മുഹമ്മദ്, പ്രോഗ്രാം കോഓഡിനേറ്റര്‍ വി സന്ധ്യ, ലെക്ചറര്‍ അനസ് റഹ്‌മാന്‍, ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു. ആറിനങ്ങളിലായി നടന്ന മത്സരങ്ങളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സമാപന ചടങ്ങില്‍ ആനി എബ്രഹാം മുഖ്യാതിഥിയായി. അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് കൃഷ്ണദാസ് തീരം വിശിഷ്ടാതിഥിയായി.

Share:
  കോഴിക്കോട് ഗവ. പോളിടെക്‌നിക് കോളേജ് കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് (ഹിയറിങ് ഇംപയേര്‍ഡ്) വിഭാഗത്തിന്റെ നേതൃത്വത്തില്‍ ‘സൈന്‍അപ് 2K26’ ദേശീയതല സാങ്കേതിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. കേള്‍വി പരിമിതരായ വിദ്യാര്‍ഥികളുടെ സാങ്കേതികവും ബൗദ്ധികവുമായ മികവുകള്‍ പ്രകടിപ്പിക്കുന്നതിനും ആത്മവിശ്വാസം വളര്‍ത്തുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ആനി എബ്രഹാം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.എം ഷിഹാബുദ്ദീന്‍ അധ്യക്ഷനായി. റീജ്യണല്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. പി.ടി അഹമ്മദ് സെയ്ദ് മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഇറിഗേഷന്‍...കേള്‍വി പരിമിതരായ വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍ സംഘടിപ്പിച്ചു