കോഴിക്കോട്‌ കടപ്പുറത്ത്‌ 25 മുതൽ ജന്തർമന്തർ സമരവേദി തീർക്കും

MTV News 0
Share:

മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട്‌ ഡൽഹിയിൽ വിദ്യാർഥികളും യുവാക്കളും നടത്തുന്ന പോരാട്ടത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ 25 മുതൽ കോഴിക്കോട്‌ ജന്തർമന്തർ സമരവേദി തീർക്കും. ജന്തർമന്തർ പ്രക്ഷോഭസമിതി നേതൃത്വത്തിൽ കടപ്പുറത്ത്‌ വൈകിട്ട് അഞ്ചുമുതൽ രാത്രി 11വരെയാണ്‌ ജന്തർമന്തർ സമരവേദി തീർക്കുക. സാമൂഹ്യ–സാംസ്‌കാരിക–രാഷ്‌ട്രീയ രംഗത്തെ പ്രമുഖരടക്കം നിരവധിപേർ ദിവസവും സമരവേദിയിലെത്തും. ക‍ൂടിയാലോചനാ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ്‌ ഉദ്‌ഘാടനം ചെയ്‌തു. എഴുത്തുകാരൻ പി കെ പാറക്കടവ്‌, സിപിഐ ജില്ലാ സെക്രട്ടറി പി ഗവാസ്‌, ആർജെഡി ജില്ലാ പ്രസിഡന്റ്‌ മനയത്ത്‌ ചന്ദ്രൻ, കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ്‌ ടി എം ജോസഫ്‌ എന്നിവർ സംസാരിച്ചു.

Share:
മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട്‌ ഡൽഹിയിൽ വിദ്യാർഥികളും യുവാക്കളും നടത്തുന്ന പോരാട്ടത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ 25 മുതൽ കോഴിക്കോട്‌ ജന്തർമന്തർ സമരവേദി തീർക്കും. ജന്തർമന്തർ പ്രക്ഷോഭസമിതി നേതൃത്വത്തിൽ കടപ്പുറത്ത്‌ വൈകിട്ട് അഞ്ചുമുതൽ രാത്രി 11വരെയാണ്‌ ജന്തർമന്തർ സമരവേദി തീർക്കുക. സാമൂഹ്യ–സാംസ്‌കാരിക–രാഷ്‌ട്രീയ രംഗത്തെ പ്രമുഖരടക്കം നിരവധിപേർ ദിവസവും സമരവേദിയിലെത്തും. ക‍ൂടിയാലോചനാ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ്‌ ഉദ്‌ഘാടനം ചെയ്‌തു. എഴുത്തുകാരൻ പി കെ പാറക്കടവ്‌, സിപിഐ ജില്ലാ സെക്രട്ടറി പി ഗവാസ്‌,...കോഴിക്കോട്‌ കടപ്പുറത്ത്‌ 25 മുതൽ ജന്തർമന്തർ സമരവേദി തീർക്കും