
കോഴിക്കോട് കോടഞ്ചേരിയില്‍ കത്തി കുത്ത്; ഒരാള്‍ കൊല്ലപ്പെട്ടു: പരിക്കേറ്റ രണ്ടു പേര്‍ ആശുപത്രിയില്‍
കോടഞ്ചേരി നൂറാംതോട് കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നൂറാംതോട് സ്വദേശി ജിതിന്‍(29) ആണ് മരിച്ചത്. ജിതിന്റെ സഹോദരനായ ജിബിന്‍, സുരേഷ് എന്നിവര്‍ക്കും കുത്തേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സുഹൃത്തായ ബിജുവാണ് മൂവരെയും കുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമികവിവരം.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)