
കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചു; മലബാർ മെഡിക്കൽ കോളജിനെതിരെ പരാതിയുമായി കുടുംബം
കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലബാർ മെഡിക്കൽ കോളജിനെതിരെ പരാതിയുമായി കുടുംബം രംഗത്തുവന്നു. മരിച്ചത് ഉള്ളിയേരി സ്വദേശി കക്കട്ടിൽ ബിജുവിന്റെ ഭാര്യ ബസിനിയാണ്.ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാൻ വേണ്ടിയായിരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ അണുബാധയുണ്ടായി. രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിച്ചില്ലെന്ന് കുടുംബം പരാതി ഉന്നയിച്ചു.മരണത്തിലേക്ക് നയിച്ചത് ആശുപത്രിയുടെ അനാസ്ഥയെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനുപിന്നാലെ ആശുപത്രിയിൽ പ്രതിഷേധവുമായി ബന്ധുക്കൾ എത്തി.അതേസമയം, അനാസ്ഥ ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)