
കോഴിക്കോട് ട്രാഫിക് പൊലീസ്, എംവിഡി പരിശോധന; 80 ബസുകൾക്കും 210 ഓട്ടോകൾക്കുമെതിരെ നടപടി
നഗരത്തിൽ വർധിച്ചു വരുന്ന ഗതാഗത തടസ്സങ്ങളും വാഹനങ്ങളുടെ നിയമലംഘനങ്ങളും കുറയ്ക്കുന്നതിനായി ട്രാഫിക് പൊലീസും മോട്ടർ വാഹന വകുപ്പും (എംവിഡി) സംയുക്ത പരിശോധന നടത്തി നടപടികൾ സ്വീകരിച്ചു. ബസുകളുടെ അശ്രദ്ധവും അപകടകരവുമായ ഡ്രൈവിങ്, റോഡിന്റെ മധ്യഭാഗത്തും സിഗ്നലുകളിലും നിർത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്, ഫ്രീ ലെഫ്റ്റ് ബ്ലോക്ക് ചെയ്ത് നിർത്തുന്നത്, റൂട്ട് വയലേഷൻ, എയർ ഹോൺ എന്നീ കുറ്റങ്ങൾ ചെയ്ത 80 ബസുകൾക്കെതിരെയും മീറ്റർ പ്രവർത്തിപ്പിക്കാതെയും അമിത നിരക്ക് ഈടാക്കുകയും ഓട്ടം പോകാതിരിക്കുകയും ഫ്രീ ലെഫ്റ്റ് ബ്ലോക്കാക്കി നിർത്തുകയും ചെയ്ത 210 ഓട്ടോറിക്ഷകൾക്കെതിരെയും ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിൽ റോഡിൽ നിർത്തിയിട്ട 400 ൽ അധികം മറ്റ് വാഹനങ്ങൾക്കെതിരെയും നടപടികൾ സ്വീകരിച്ചു. തുടർന്നുള്ള ദിവസങ്ങളിലും ഉണ്ടായിരിക്കുമെന്ന് സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് അറിയിച്ചു.
© Copyright - MTV News Kerala 2021





View Comments (0)