കോഴിക്കോട് മകനൊപ്പം കളിച്ച 4 വയസ്സുകാരനോട് ലൈംഗികാതിക്രമം നടത്തിയ 43 കാരന് 5 വർഷം തടവും പിഴയും

MTV News 0
Share:

നാലു വയസ്സുകാരനോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് അഞ്ചു വർഷത്തെ കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. നോർത്ത് ബേപ്പൂർ സ്വദേശി മുണ്ടോടി വീട്ടിൽ പയസിനെയാണ് (43) കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി സി.എസ്. അമ്പിളി ശിക്ഷിച്ചത്.മാറാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 2024-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ മകന്റെ കൂടെ കളിക്കുകയായിരുന്ന നാലു വയസ്സുകാരനായ ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. മാറാട് എസ്.ഐ എൽ.വി. അരുൺ കുമാറിന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ആർ.എൻ. രഞ്ജിത്ത് ഹാജരായി.

Share:
നാലു വയസ്സുകാരനോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് അഞ്ചു വർഷത്തെ കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. നോർത്ത് ബേപ്പൂർ സ്വദേശി മുണ്ടോടി വീട്ടിൽ പയസിനെയാണ് (43) കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി സി.എസ്. അമ്പിളി ശിക്ഷിച്ചത്.മാറാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 2024-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ മകന്റെ കൂടെ കളിക്കുകയായിരുന്ന നാലു വയസ്സുകാരനായ ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. മാറാട് എസ്.ഐ എൽ.വി. അരുൺ കുമാറിന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം...കോഴിക്കോട് മകനൊപ്പം കളിച്ച 4 വയസ്സുകാരനോട് ലൈംഗികാതിക്രമം നടത്തിയ 43 കാരന് 5 വർഷം തടവും പിഴയും