
ഗ്രാമീണ മേഖലയിലെ എൽ.പി.ജി സിലിണ്ടർ ബുക്കിംഗ് നിയന്ത്രണം പിൻവലിക്കണം: ഷാഫി പറമ്പിൽ എം.പി
ഗ്രാമീണ മേഖലകളിൽ ഗാർഹിക എൽ.പി.ജി (LPG) റീഫിൽ ബുക്കിംഗിന് 45 ദിവസത്തെ കാത്തിരിപ്പ് സമയം ഏർപ്പെടുത്തിയ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം പി കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരിക്ക് കത്ത് നൽകി.നഗരപ്രദേശങ്ങളിൽ 25 ദിവസത്തിനുള്ളിൽ ബുക്കിംഗ് അനുവദിക്കുമ്പോൾ ഗ്രാമീണ കുടുംബങ്ങൾക്ക് 45 ദിവസം നിശ്ചയിച്ചിരിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന സമത്വാവകാശത്തിന്റെ ലംഘനമാണെന്ന് എം.പി ചൂണ്ടിക്കാട്ടി.2011-ലെ പഴകിയ സെൻസസ് കണക്കുകൾ അടിസ്ഥാനമാക്കി 2026-ലെ ഇന്ധന ആവശ്യങ്ങൾ നിശ്ചയിക്കുന്നത് തികച്ചും അപ്രായോഗികമാണ്. വിറക് പോലുള്ള പരമ്പരാഗത ഇന്ധനങ്ങളുടെ ഉപയോഗം നിലയ്ക്കുകയും 98.5 ശതമാനത്തിലധികം വീടുകളിലും എൽ.പി.ജി ഉപയോഗിക്കുകയും ചെയ്യുന്ന കേരളം പോലൊരു സംസ്ഥാനത്ത് ഗ്രാമ-നഗര വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരുപോലെ ഇന്ധനാവശ്യമുണ്ട്. രാജ്യത്ത് നിലവിൽ പാചകവാതക ക്ഷാമമില്ലെന്നതും 99 ശതമാനത്തിലധികം വിതരണവും ഡെലിവറി ഓതന്റിക്കേഷൻ കോഡ് (DAC) വഴിയായതിനാൽ കരിഞ്ചന്തക്കും മറ്റു കൃത്രിമങ്ങൾക്കും സാധ്യതയില്ലെന്നതും വ്യക്തമാണ്.ഓണം പടിവാതിൽക്കൽ എത്തിനിൽക്കെ, വീട്ടമ്മമാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ വിവേചനപരമായ നയം ഒഴിവാക്കി ഗ്രാമീണ മേഖലകളിലും ബുക്കിംഗ് കാത്തിരിപ്പ് സമയം 25 ദിവസമായി കുറയ്ക്കണമെന്നും രാജ്യത്തുടനീളം ഏകീകൃതവും നീതിയുക്തവുമായ വിതരണം ഉറപ്പാക്കണമെന്നും എം.പി കത്തിൽ ആവശ്യപ്പെട്ടു.
© Copyright - MTV News Kerala 2021





View Comments (0)