
മാവൂർ :കണ്ണിപറമ്പിന് സമീപം ടിപ്പർ ലോറി നിയന്ത്രണം വിട്ട് പിറകിലേക്ക് നിരങ്ങി നീങ്ങി മറിഞ്ഞ് ഡ്രൈവർ മരിച്ചു.മാവൂർ കുറ്റിക്കടവ് സ്വദേശി ഷൗക്കത്തലിയാണ് മരിച്ചത്.ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് അപകടം നടന്നത്.കണ്ണിപറമ്പിന് സമീപമുള്ള ക്രഷറിൽ നിന്നും എം സാന്റുമായി പോകുന്ന വഴിറോഡിലെ കയറ്റത്തിൽ വച്ച്ടിപ്പറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.പിന്നീട് അതിവേഗത്തിൽ പിറകോട്ട് നീങ്ങിയലോറി റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു.ഉടൻതന്നെലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ നാട്ടുകാരുടെ നേതൃത്വത്തിൽ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല പിന്നീട് മണ്ണ് മാന്തി യന്ത്രം കൊണ്ടുവന്നാണ് ലോറി ഉയർത്തി ഡ്രൈവറെ പുറത്തെത്തിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.എന്നാൽ അപ്പോഴേക്കും ഡ്രൈവർ ഷൗക്കത്തലിയുടെ മരണം സംഭവിച്ചിരുന്നു.
© Copyright - MTV News Kerala 2021





View Comments (0)