തിരുവനന്തപുരം സ്വദേശിയായ യുവാവ് കോഴിക്കോട്ടെ ഒഴിഞ്ഞ കെട്ടിടത്തില്‍ മരിച്ച നിലയില്‍

MTV News 0
Share:

യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ പണിപൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്. തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശി അന്‍സാര്‍(39) ആണ് മരിച്ചത്. പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മരണകാരണം വ്യക്തമല്ല. ഇയാള്‍ ലഹരിക്ക് അടിമയായിരുന്നുവെന്ന് സംശയമുണ്ട്. അന്‍സാറിനെ പ്രദേശത്ത് പലതവണ കണ്ടിട്ടുണ്ടെന്ന് സമീപത്തുള്ള കടക്കാരും നാട്ടുകാരും പറഞ്ഞു. വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Share:
യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ പണിപൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്. തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശി അന്‍സാര്‍(39) ആണ് മരിച്ചത്. പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മരണകാരണം വ്യക്തമല്ല. ഇയാള്‍ ലഹരിക്ക് അടിമയായിരുന്നുവെന്ന് സംശയമുണ്ട്. അന്‍സാറിനെ പ്രദേശത്ത് പലതവണ കണ്ടിട്ടുണ്ടെന്ന് സമീപത്തുള്ള കടക്കാരും നാട്ടുകാരും പറഞ്ഞു. വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്നാണ് ലഭിക്കുന്ന വിവരം.തിരുവനന്തപുരം സ്വദേശിയായ യുവാവ് കോഴിക്കോട്ടെ ഒഴിഞ്ഞ കെട്ടിടത്തില്‍ മരിച്ച നിലയില്‍