
സംസ്ഥാനത്ത് നവംബർ 3 മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന കൊച്ചിയിൽ അറിയിച്ചു. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി മൂലമുള്ള സാമ്പത്തിക നഷ്ടത്തിന് പരിഹാരം കാണുക, ബസ് മിനിമം ചാർജ് 15 രൂപയാക്കുക, വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് 5 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.ആറ് സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. എന്നാൽ കേരള ബസ് ട്രാൻസ്പോർട്ട് ഫെഡറേഷൻ സമരത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ബസ് ഉടമകളെയും ജീവനക്കാരെയും സംരക്ഷിക്കുന്നതിനും വർധിച്ചുവരുന്ന പ്രവർത്തനച്ചെലവിന് അനുസൃതമായി നിരക്ക് പരിഷ്കരിക്കുന്നതിനും നടപടി വേണമെന്നാണ് സംഘടനകളുടെ ആവശ്യം.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)