
പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷന്റെ ജില്ലാതല സിറ്റിംഗ്:10 കേസുകളിൽ 8 എണ്ണം തീർപ്പാക്കി
പരിഗണിച്ച 10 കേസുകളിൽ എട്ടെണ്ണം തീർപ്പാക്കി സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷന്റെ ജില്ലാ തല സിറ്റിങ്, കമ്മീഷൻ മെമ്പർ ടി. കെ വാസുവിന്റെ അധ്യക്ഷതയിൽ കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. രണ്ടു കേസുകൾ റവന്യൂ, പട്ടികജാതി- പട്ടികവർഗ്ഗ വകുപ്പുകളുടെ റിപ്പോർട്ടിനായി മാറ്റിവെച്ചു. ഭൂമി സംബന്ധമായ പരാതികൾ, വഴിതർക്കം, ജോലിയിലെ സംവരണ വിഷയങ്ങൾ, ആശ്രിത നിയമനം എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് സിറ്റിങ്ങിൽ പരിഗണിച്ചത്.ജില്ലാ പട്ടികജാതി വികസന ഓഫീസർ ഐ. ആർ. സരിൻ, പട്ടികജാതി- പട്ടികവർഗ്ഗ, പോലീസ്, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)