ബയോമെട്രിക് ആധാർ ഓതന്‍റിക്കേഷൻ ചെയ്തില്ലേ? എൽപിജി സിലിണ്ടറുകൾക്ക് സബ്സിഡി കിട്ടില്ല, അവസാന തിയ്യതി ഒക്ടോബർ 1

MTV News 0
Share:

ഒക്ടോബർ ഒന്നിനകം ഗാർഹിക എൽപിജി ഉപഭോക്താക്കൾ ബയോമെട്രിക് ആധാർ ഓതന്‍റിക്കേഷൻ (ബിഎഎ) പൂർത്തിയാക്കണം എന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഇതിനോടകം 89 ശതമാനത്തിലധികം പേർ ഇത് പൂർത്തിയാക്കി. ഓതന്‍റിക്കേഷൻ പൂർത്തിയാക്കാത്തവർക്ക് സബ്സിഡി ലഭിക്കില്ലെന്നും എന്നാൽ സിലിണ്ടർ ലഭിക്കുന്നത് തുടരുമെന്നുമാണ് പെട്രോളിയം മന്ത്രാലയത്തിന്‍റെ അറിയിപ്പ്. സിലിണ്ടർ ഡെലിവറി സമയത്തോ ഡിസ്ട്രിബ്യൂട്ടർ ഷോറൂമിൽ നിന്നോ ഓയിൽ മാർക്കറ്റിംഗ് കമ്പനിയുടെ മൊബൈൽ ആപ്പ് വഴിയോ ഓതന്‍റിക്കേഷൻ ചെയ്യാം. ഇതിനോടകം നാല് തവണ ഇതിനായി സമയം നീട്ടി നൽകിയെന്ന് മന്ത്രാലയം ഓർമിപ്പിക്കുന്നു.സ്വയം ഇ-കെവൈസി പൂർത്തിയാക്കുന്നതിനുള്ള വീഡിയോ ട്യൂട്ടോറിയലുകൾ പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) പോർട്ടലിൽ ലഭ്യമാണ്. ഇന്ത്യൻ ഓയിൽ ഉപഭോക്താക്കൾക്ക് IndianOil ONE, ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് HelloBPCL, എച്ച്പി ഗ്യാസ് ഉപഭോക്താക്കൾക്ക് HP PAY വഴി സ്വയം ഈ-കെവൈസി പൂർത്തിയാക്കാം.

Share:
ഒക്ടോബർ ഒന്നിനകം ഗാർഹിക എൽപിജി ഉപഭോക്താക്കൾ ബയോമെട്രിക് ആധാർ ഓതന്‍റിക്കേഷൻ (ബിഎഎ) പൂർത്തിയാക്കണം എന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഇതിനോടകം 89 ശതമാനത്തിലധികം പേർ ഇത് പൂർത്തിയാക്കി. ഓതന്‍റിക്കേഷൻ പൂർത്തിയാക്കാത്തവർക്ക് സബ്സിഡി ലഭിക്കില്ലെന്നും എന്നാൽ സിലിണ്ടർ ലഭിക്കുന്നത് തുടരുമെന്നുമാണ് പെട്രോളിയം മന്ത്രാലയത്തിന്‍റെ അറിയിപ്പ്. സിലിണ്ടർ ഡെലിവറി സമയത്തോ ഡിസ്ട്രിബ്യൂട്ടർ ഷോറൂമിൽ നിന്നോ ഓയിൽ മാർക്കറ്റിംഗ് കമ്പനിയുടെ മൊബൈൽ ആപ്പ് വഴിയോ ഓതന്‍റിക്കേഷൻ ചെയ്യാം. ഇതിനോടകം നാല് തവണ ഇതിനായി സമയം നീട്ടി നൽകിയെന്ന് മന്ത്രാലയം ഓർമിപ്പിക്കുന്നു.സ്വയം ഇ-കെവൈസി...ബയോമെട്രിക് ആധാർ ഓതന്‍റിക്കേഷൻ ചെയ്തില്ലേ? എൽപിജി സിലിണ്ടറുകൾക്ക് സബ്സിഡി കിട്ടില്ല, അവസാന തിയ്യതി ഒക്ടോബർ 1