
ബിജു കൊലക്കേസ്: പ്രതി കസ്റ്റഡിയിൽ; പിടികൂടിയത് 48 മണിക്കൂറിനുള്ളിൽ
കോഴിക്കോട് നഗരത്തെ നടുക്കിയ കൊലപാതകക്കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.പാളയം പുതിയകോവിലകം പറമ്പ് സ്വദേശി ബിജു(38) കൊല്ലപ്പെട്ട കേസിലാണ് അടുത്ത ബന്ധുവായ കുറ്റിയിൽതാഴം തെക്കിനേടത്ത് മീത്തൽ ദീപക് (21) പിടിയിലായത്. കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുത്തത്. ജൂലൈ 19 ഞായറാഴ്ച പുലർച്ച മൂന്ന് മണിയോടെയാണ് പാളയം ബസ്സ്റ്റാൻഡിന്റെ പിറകിലുള്ള ഒറ്റമുറിയുള്ള വീട്ടിൽ ബിജുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)