
ബൈക്കിന് പിന്നിൽ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം; അപകടം പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം
ദേശീയപാതയിൽ പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം ബൈക്കിന് പിന്നിൽ ലോറിയിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. കൊടുവള്ളി കരുവംപൊയിൽ പ്രാവിൽ സ്വദേശി അബ്ദുറഹിമാൻ (മജു 21)ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം.രണ്ടു വാഹനങ്ങളും രാമനാട്ടുകര ഭാഗത്തേക്ക് പോകയായിരുന്നു. അതിനിടെ അബ്ദുറഹിമാൻ സഞ്ചരിച്ച ബൈക്കിന് പിന്നിൽ ലോറി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ അബ്ദുറഹിമാനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഫാറൂഖ് കോളേജിൽ ബികോം അവസാനം വർഷ വിദ്യാർഥിയാണ് അപകടത്തിൽ മരിച്ച അബ്ദുറഹിമാൻ. പിതാവ്: സി.പി. ഫൈനൽ. മാതാവ്: ജസീല അണ്ടിക്കുണ്ടിൽ (എളേറ്റിൽ). സഹോദരങ്ങൾ: അബ്ദുള്ള ഫൈസൽ, മുഹമ്മദ് ഫൈസൽ, ആയിശഫാത്തിമ.
© Copyright - MTV News Kerala 2021




View Comments (0)