ബോട്ടില്‍ നിന്ന് വീണ അ‍ഞ്ചുവയസുകാരന്‍റെ മരണം ; അകലാപ്പുഴയില്‍ സര്‍വീസ് നടത്തുന്ന ഹൗസ് ബോട്ടുകളില്‍ പകുതിയെണ്ണത്തിനും ലൈസന്‍സില്ല

MTV News 0
Share:

അ‍ഞ്ചുവയസുകാരന്‍ ബോട്ടില്‍ നിന്ന് വീണ് മരിച്ച കോഴിക്കോട് കൊയിലാണ്ടി അകലാപ്പുഴയില്‍ സര്‍വീസ് നടത്തുന്ന 38 ഹൗസ് ബോട്ടുകളില്‍ പകുതിയോളം ബോട്ടുകള്‍ക്കും ലൈസന്‍സില്ല. അപകടമുണ്ടായാല്‍ അടിയന്തര ചികില്‍സ ലഭ്യമാക്കാനുള്ള സംവിധാനവും പ്രദേശത്തില്ല. പോര്‍ട്ട് ഓഫിസറാണ് നടപടിയെടുക്കേണ്ടതെന്ന് പറഞ്ഞ് പഞ്ചായത്തും കൈയ്യൊഴിയുകയാണ്. തിങ്കളാഴ്ചയാണ് കുടുംബത്തോടൊപ്പം ബോട്ടിങ്ങിനെത്തിയ കുട്ടി ബോട്ടിന്‍റെ മുകള്‍തട്ടില്‍ നിന്നും പുഴയില്‍ വീണ് മരിച്ചത്. അപകടസമയത്ത് കുട്ടിയെന്നല്ല ബോട്ടിലെ ഒരു യാത്രക്കാരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. അപകടമുണ്ടാക്കിയ ബോട്ടുള്‍പ്പടെ ഇവിടെ സര്‍വീസ് നടത്തുന്ന 38 ബോട്ടുകളില്‍ 18 എണ്ണത്തിന് മാത്രമാണ് ലൈസന്‍സുള്ളതെന്നും പോര്‍ട്ട് ഓഫിസര്‍ ഹരി അച്യുത വാരിയര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. അനുവദനീയമായതിലധികം ആളുകളെ കയറ്റിയാണ് പല ബോട്ടുകളുടേയും സഞ്ചാരം. ബോട്ടുകള്‍ അപകടത്തില്‍പെട്ടാലും രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സംവിധാനം ഇവിടെയില്ല. ബോട്ടുടമകളില്‍ നിന്ന് പഞ്ചായത്ത് പ്രതിമാസം നിശ്ചിത തുക ഫീസായി ഈടാക്കുന്നുണ്ട്. എന്നാല്‍ ആവശ്യമായ സുരക്ഷ സംവിധാനങ്ങളുണ്ടോയെന്ന് പരിശോധിക്കാറില്ല. അതൊക്കെ പോര്‍ട്ട് ഓഫിസറുടെ ജോലിയാണെന്നായിരുന്നു തിക്കോടി പഞ്ചായത്ത് അധികൃതരുടെ മറുപടി.അതേസമയം ലൈസന്‍സ് അപേക്ഷിച്ചാലും കിട്ടാന്‍ ‍ കാലതാമസമാണെന്നാണ് ബോട്ടുടമകളുടെ സംഘടനയുടെ വിശദീകരണം. അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്ക് ലൈസന്‍സ് എത്രയും വേഗം നല്‍കാനും സുരക്ഷ പരിശോധന ശക്തമാക്കാനും തുറമുഖവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 

Share:
അ‍ഞ്ചുവയസുകാരന്‍ ബോട്ടില്‍ നിന്ന് വീണ് മരിച്ച കോഴിക്കോട് കൊയിലാണ്ടി അകലാപ്പുഴയില്‍ സര്‍വീസ് നടത്തുന്ന 38 ഹൗസ് ബോട്ടുകളില്‍ പകുതിയോളം ബോട്ടുകള്‍ക്കും ലൈസന്‍സില്ല. അപകടമുണ്ടായാല്‍ അടിയന്തര ചികില്‍സ ലഭ്യമാക്കാനുള്ള സംവിധാനവും പ്രദേശത്തില്ല. പോര്‍ട്ട് ഓഫിസറാണ് നടപടിയെടുക്കേണ്ടതെന്ന് പറഞ്ഞ് പഞ്ചായത്തും കൈയ്യൊഴിയുകയാണ്. തിങ്കളാഴ്ചയാണ് കുടുംബത്തോടൊപ്പം ബോട്ടിങ്ങിനെത്തിയ കുട്ടി ബോട്ടിന്‍റെ മുകള്‍തട്ടില്‍ നിന്നും പുഴയില്‍ വീണ് മരിച്ചത്. അപകടസമയത്ത് കുട്ടിയെന്നല്ല ബോട്ടിലെ ഒരു യാത്രക്കാരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. അപകടമുണ്ടാക്കിയ ബോട്ടുള്‍പ്പടെ ഇവിടെ സര്‍വീസ് നടത്തുന്ന 38 ബോട്ടുകളില്‍ 18 എണ്ണത്തിന്...ബോട്ടില്‍ നിന്ന് വീണ അ‍ഞ്ചുവയസുകാരന്‍റെ മരണം ; അകലാപ്പുഴയില്‍ സര്‍വീസ് നടത്തുന്ന ഹൗസ് ബോട്ടുകളില്‍ പകുതിയെണ്ണത്തിനും ലൈസന്‍സില്ല