
കോഴിക്കോട് :മുക്കത്തിനു സമീപം മണാശ്ശേരിയിൽ മധ്യവയസ്കൻ വെട്ടേറ്റു മരിച്ചു.മണാശ്ശേരി മുതുകുറ്റിയിൽ വാടകക്ക് താമസിക്കുന്ന വിനോദ് കുമാർ (58)ആണ് മരിച്ചത്.ഇന്ന് വൈകുന്നേരം ഏഴരയോടെയാണ് സംഭവം നടന്നത്.അയൽവാസിയായ ജയകുമാറുമായി മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ്
കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം.കഴുത്തിന് ആഴത്തിൽ വെട്ടേറ്റ വിനോദ് കുമാറിനെ ഉടൻതന്നെ
തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷംമൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.കൊലപാതകത്തിന് ശേഷം ജയകുമാർ ഒളിവിൽ പോയി.ഇയാളെ കണ്ടെത്തുന്നതിന് മുക്കം പോലീസിന്റെ നേതൃത്വത്തിൽ ഊർജിതമായ അന്വേഷണം ആരംഭിച്ചു.
- Advertisement -
© Copyright - MTV News Kerala 2021



View Comments (0)