മലബാര്‍ റിവര്‍ ഫെസ്റ്റിവൽ: ആവേശമായി മഡ് ഫുട്‌ബോള്‍

MTV News 0
Share:

 

മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പ്രചാരണാര്‍ഥം ഓമശ്ശേരി ഗ്രാമപഞ്ചായത്തും സമീക്ഷ ഓമശ്ശേരിയും ചേര്‍ന്ന് സംഘടിപ്പിച്ച മഡ് ഫുട്‌ബോള്‍ മത്സരവും മീന്‍ ചവിട്ടിപ്പിടിത്തവും ആവേശമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗദ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പി കെ ഗംഗാധരന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മുനവർ സാദത്ത് പുനത്തിൽ, ഷാഹിന റഹ്മത്ത്, മിനി ദാസ്, ജനപ്രതിനിധികളായ പി വി സാദിഖ്, രാധാമണി ടീച്ചര്‍, ഷഹന, ഹുസൈന്‍, ശ്രീനിവാസൻ, സംഘാടകസമിതി ട്രഷറര്‍ അനീസ് എന്നിവര്‍ സംസാരിച്ചു. എൽ.പി, യു.പി വിദ്യാർഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. സമാപന സമ്മേളനം സി കെ കാസിം എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗദ ടീച്ചർ, വൈസ് പ്രസിഡന്റ് പി കെ ഗംഗാധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി വി സാദിഖ്, അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിൽ സി.ഇ.ഒ ബിനു കുര്യാക്കോസ്, മലബാർ റിവർ ഫെസ്റ്റിവൽ കോഓഡിനേറ്റർ പോൾസൺ, അജു, ഷാഹിന റഹ്മത്ത്, മിനി ദാസൻ, ഹുസൈൻ മാസ്റ്റർ, ആർ എം അനീസ്, ജാബിർ മാസ്റ്റർ, മുനവർ സാദത്ത് തുടങ്ങിയവർ സംസാരിച്ചു.

Share:
  മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പ്രചാരണാര്‍ഥം ഓമശ്ശേരി ഗ്രാമപഞ്ചായത്തും സമീക്ഷ ഓമശ്ശേരിയും ചേര്‍ന്ന് സംഘടിപ്പിച്ച മഡ് ഫുട്‌ബോള്‍ മത്സരവും മീന്‍ ചവിട്ടിപ്പിടിത്തവും ആവേശമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗദ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പി കെ ഗംഗാധരന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മുനവർ സാദത്ത് പുനത്തിൽ, ഷാഹിന റഹ്മത്ത്, മിനി ദാസ്, ജനപ്രതിനിധികളായ പി വി സാദിഖ്, രാധാമണി ടീച്ചര്‍, ഷഹന, ഹുസൈന്‍, ശ്രീനിവാസൻ, സംഘാടകസമിതി...മലബാര്‍ റിവര്‍ ഫെസ്റ്റിവൽ: ആവേശമായി മഡ് ഫുട്‌ബോള്‍