
‘മൂന്ന് കോടി നല്‍കിയാല്‍ മന്ത്രിയാക്കാം’; എലത്തൂര്‍ എംഎല്‍എക്ക് വ്യാജ ഫോൺ കോളെന്ന് പരാതി
മൂന്ന് കോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്ന് പറഞ്ഞ് എലത്തൂര്‍ എംഎല്‍എ വിദ്യ ബാലകൃഷ്ണന് വ്യാജ ഫോണ്‍ കോളെന്ന് പരാതി. ഡല്‍ഹിയിലെ പ്രിയങ്ക ഗാന്ധിയുടെ ഓഫീസില്‍ നിന്നെന്ന് പറഞ്ഞാണ് കോൾ വന്നത്. മന്ത്രിസഭ പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്നും ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞു. വിദ്യ ബാലകൃഷ്ണന്റെ പരാതിയില്‍ സൈബര്‍ പൊലീസ് കേസ് എടുത്തു.ഒരു എംപി തന്ന നമ്പരാണെന്നാണ് കോള്‍ വിളിച്ചയാള്‍ അവകാശപ്പെട്ടത്. രാജ്കുമാര്‍ എന്നാണ് ഫോണ്‍ വിളിച്ചയാള്‍ പേര് പറഞ്ഞത്. എംപി ആരാണെന്ന് ഫോണ്‍ സംഭാഷണത്തില്‍ നിന്ന് വിദ്യാ ബാലകൃഷ്ണന് മനസിലായിരുന്നു. തുടര്‍ന്ന് ആ എംപിയെ വിളിച്ചപ്പോള്‍ ഒരാള്‍ വിളിച്ച് നമ്പര്‍ വാങ്ങിയതായി അറിഞ്ഞുവെന്ന് വിദ്യ പറയുന്നു. തുടർന്ന് വിദ്യാ ബാലകൃഷ്ണന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)