ലോകകപ്പ് ഫുട്ബോൾ ഫാൻസുകൾ തമ്മിലുള്ള തർക്കത്തിൽ മർദ്ദനമേറ്റതായി പരാതി.

MTV News 0
Share:

കോഴിക്കോട് :കുറ്റിക്കാട്ടൂരിൽ ലോകകപ്പ് ഫുട്ബോൾ ഫാൻസുകൾ തമ്മിലുള്ള തർക്കത്തിൽ മർദ്ദനമേറ്റതായി പരാതി.വേൾഡ് കപ്പ് 2026 എന്ന പേരിൽ കുറ്റിക്കാട്ടൂർ മേഖലയിലെ വാട്സപ്പ് കൂട്ടായ്മയിൽ

ഉണ്ടായ തർക്കമാണ് പിന്നീട്മർദ്ദനത്തിൽ കലാശിച്ചത്.കുറ്റിക്കാട്ടൂർ മാങ്കു നിയിൽ വാടകക്ക് താമസിക്കുന്ന മുഹമ്മദ് ഷാനിസാണ് ഇത് സംബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയത്.കഴിഞ്ഞ പതിനാറാം തീയതി രാത്രിയാണ് ബ്രസീൽ ഫാൻസും അർജൻറീന ഫാൻസും വാട്സ്ആപ്പ് ഗ്രൂപ്പിൽ തർക്കം മുറുകിയത്.

അതിനുശേഷം രാത്രി പത്തരയോടെ അർജൻറീന ഫാൻസ് ആയ രണ്ടുപേർമുഹമ്മദ് ഷാനിസും,സുഹൃത്തും താമസിക്കുന്ന വീട്ടിലെത്തിമർദ്ദിച്ചു എന്നാണ് പരാതി.കൂടാതെ ഇവിടെയുണ്ടായിരുന്ന ബൈക്കും തകർത്തു.ഇതിനുപുറമെ വീടിൻ്റെ ജനൽ ചില്ലുകളും തകർത്തതായി പരാതിയിൽ പറയുന്നുണ്ട്.

മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.