
വടകര അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റിലായി. വയനാട് പുൽപ്പള്ളി സ്വദേശി അജിത്ത്, മരക്കടവ് സ്വദേശി വിശാൽ എന്നിവരാണ് പിടിയിലായത്. കേസിലെ പത്തും പതിനൊന്നും പ്രതികളാണിവർ.ഒളിവിലുള്ള മുഖ്യപ്രതി ഷിന്റോയുടെ അടുത്ത സുഹൃത്തുക്കളായ ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷങ്ങളുടെ ലഹരിമരുന്ന് ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.ജൂൺ 28ന് വടകരയിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായതോടെയാണ് കേസിൽ അധ്യാപികമാരുടെ പങ്ക് പുറത്തുവന്നത്. തുടർന്ന് മൂന്ന് അധ്യാപികമാരും ഓൺലൈൻ ഡെലിവറി ഏജന്റായ ജിജിൽ കുര്യാക്കോസും ഉൾപ്പെടെയുള്ളവർ അറസ്റ്റിലായിരുന്നു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)