
വോട്ടർ പട്ടികയിൽ പേര് ചേർക്കാം: ഒക്ടോബർ 15 മുതൽ ജില്ലയിൽ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ്
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തെറ്റ് തിരുത്തുന്നതിനും ജില്ലയിൽ ഒക്ടോബർ 15 മുതൽ 31 വരെ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. നിലവിൽ വോട്ടർപട്ടികയിൽ ഉൾപ്പെടാത്തവർക്കും 2027 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയാകുന്നവരും പേര് ചേർക്കുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി അറിയിച്ചു. പ്രത്യേക എൻറോൾമെന്റ് ഡ്രൈവിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ (ഇആർഒ) യോഗത്തിലാണ് കളക്ടർ ഇക്കാര്യം പറഞ്ഞത്.ഒക്ടോബർ 15 മുതൽ 31 വരെ ജില്ലയിലെ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഡിജിറ്റൽ ഹെൽപ് ഡെസ്ക്കുകൾ പ്രവർത്തിക്കും. അപേക്ഷകർ ഫോറം 6 പൂർത്തിയാക്കി നൽകണം. https://voters.eci.gov.in എന്ന ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റ് വഴിയോ ECINet App മൊബൈൽ ആപ്പ് വഴിയോ ഓൺലൈനായി അപേക്ഷ നൽകാവുന്നതാണ്.അപേക്ഷയോടൊപ്പം ഫോട്ടോ, വയസ്, മേൽവിലാസം, സ്ഥിരതാമസം എന്നിവ തെളിയിക്കുന്നതിന് ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചിട്ടുള്ള 12 രേഖകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കണം. അപേക്ഷയോടൊപ്പം ആധാർ നൽകുന്നവർ അതിന് പുറമെ അംഗീകൃതമായ മറ്റൊരു രേഖ കൂടി നൽകേണ്ടതാണ്. അപേക്ഷകളുടെ തുടർപരിശോധന ബൂത്ത് ലെവൽ ഓഫീസർമാർ അപേക്ഷകരുടെ വീടുകളിലെത്തി പൂർത്തിയാക്കും.യോഗത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ കെ പ്രതീഷ്, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
© Copyright - MTV News Kerala 2021





View Comments (0)