ശബരിമല സന്നിധാനത്ത് ഓൺലൈൻ റൂം ബുക്കിങ് ഇന്ന് മുതൽ

MTV News 0
Share:

ശബരിമല സന്നിധാനത്ത് ഭക്തർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിങ് ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15 ദിവസത്തേക്കുള്ള ബുക്കിംഗാണ് ലഭ്യമാകുക. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.onlinetdb.com വഴിയാണ് മുറികൾ ബുക്ക് ചെയ്യേണ്ടത്.നവംബർ 11ന് ആരംഭിക്കുന്ന ആദ്യ ബുക്കിങിന് ശേഷം തുടർന്നുള്ള ദിവസങ്ങളിലെ മുറി ബുക്കിങ് അതത് തീയതികൾക്ക് 15 ദിവസം മുമ്പ് രാത്രി 12 മണിക്ക് തുറക്കും. അതായത്, ഭക്തർക്ക് തങ്ങളുടെ ദർശന തീയതി കണക്കാക്കി 15 ദിവസം മുമ്പ് മുറികൾ മുൻകൂട്ടി ബുക്ക് ചെയ്യാം.