
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. ഗ്രാമിന് 55 രൂപയാണ് കൂടിയത്. 13,285 രൂപയാണ് ഇന്നത്തെ വിപണിവില. ഒരു പവന് 440 രൂപയാണ് കൂടിയത്. 1,06,280 രൂപയാണ് വിപണിവില. 24 കാരറ്റ് സ്വർണത്തിനും വില കൂടി. ഒരു ഗ്രാമിന് 60 രൂപ വർധിച്ച് 14,493 രൂപയാണ് വിപണിവില. ഒരു പവന് 480 രൂപയാണ് കൂടിയത്. 1,15,944 രൂപയാണ് വില.അതേസമയം, സ്വർണവില കുതിച്ചുയരുന്നതോടെ ഇന്ത്യക്കാരുടെ ആഭരണ സങ്കൽപ്പങ്ങളിലും വാങ്ങൽ രീതികളിലും സംഭവിക്കുന്നത് വലിയ മാറ്റങ്ങളെന്നാണ് റിപ്പോർട്ടുകൾ. വില വർധിക്കുന്നത് മൂലം കടകളിൽ കയറുന്ന ഉപഭോക്താക്കൾ വലിയ വില കൊടുക്കേണ്ടി വരുന്നില്ലെന്ന് ഉറപ്പാക്കാൻ ജ്വല്ലറികളിലെ വില വ്യത്യാസവും ദിവസേനയുള്ള വിപണി നിരക്കുകളും തമ്മിൽ താരതമ്യം ചെയ്യാനും പണിക്കുറവുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും തുടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
© Copyright - MTV News Kerala 2021





View Comments (0)