
മഴയ്ക്ക് ഇടവേള വന്നതോടെ സംസ്ഥാനത്ത് താപനില ഉയരുന്നു. ഇന്ന് മുതൽ സെപ്റ്റംബർ 8 വരെ സാധാരണയേക്കാൾ 3–4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ശനിയാഴ്ച പുനലൂരിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്—36.2°C, സാധാരണയേക്കാൾ 4.7 ഡിഗ്രി അധികം. പലയിടങ്ങളിലും താപനില രണ്ട് ഡിഗ്രിയോളം ഉയർന്നിട്ടുണ്ട്. അൾട്രാവയലറ്റ് സൂചികയും 7–8 വരെ ഉയർന്നതിനാൽ സൂര്യാഘാതത്തിനും നിർജലീകരണത്തിനും സാധ്യതയുണ്ട്.രാവിലെ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക, അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, കുടയോ തൊപ്പിയോ ഉപയോഗിക്കുക. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ ഒഴിവാക്കുന്നതും നല്ലതാണ്.കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ, പുറംജോലിക്കാർ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണം. പൊതുപരിപാടികളും കഠിനമായ ജോലികളും ഉച്ചസമയത്ത് പരമാവധി ഒഴിവാക്കാനും നിർദേശം. അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിച്ച് വൈദ്യസഹായം തേടണം.
© Copyright - MTV News Kerala 2021





View Comments (0)