സംസ്ഥാനത്ത് സെപ്റ്റംബർ മാസം കെഎസ്ഇബി ഇന്ധന സർചാർജ് ഈടാക്കും

MTV News 0
Share:

സംസ്ഥാനത്ത് സെപ്റ്റംബർ മാസം കെഎസ്ഇബി ഇന്ധന സർചാർജ് ഈടാക്കും. ജൂലൈ മാസത്തിൽ വൈദ്യുതി വാങ്ങിയ വകയിലുണ്ടായ 6.29 കോടി രൂപയുടെ അധികച്ചെലവ് നികത്തുന്നതിനാണ് സർചാർജ് ഏർപ്പെടുത്തുന്നത്. ഇതനുസരിച്ച് പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് മൂന്ന് പൈസയും, ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് രണ്ട് പൈസയുമാണ് അധികമായി നൽകേണ്ടി വരിക. നിലവിൽ ഈ മാസം ഉപഭോക്താക്കൾക്ക് ഇന്ധന സർചാർജ് ഈടാക്കിയിരുന്നില്ല.