സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ വർധനവ്

MTV News 0
Share:

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ വർധനവ്. 22 കാരറ്റ് സ്വർണം ഒരു പവന് 1040 രൂപയാണ് കൂടിയത്. 1,14,280 രൂപയാണ് വിപണിവില. ഒരു ഗ്രാമിന് 130 രൂപയാണ് കൂടിയത്. 14,285 രൂപയാണ് വിപണിവില. തുടർച്ചയായി പവന് 1000 രൂപയിലധികം കൂടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.24 കാരറ്റ് സ്വർണത്തിനും വില കൂടി. പവന് 1136 രൂപയാണ് കൂടിയത്. 1,24,672 രൂപയാണ് വിപണിവില. ഗ്രാമിന് 142 രൂപയാണ് കൂടിയത്. 15,584 രൂപയാണ് വിപണിവില.അതേസമയം, സ്വർണാഭരണങ്ങളുടെ ഹാൾമാർക്കിംഗ് ഫീസിൽ കേന്ദ്ര സർക്കാരും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സും (BIS) വരുത്തിയ വൻ വർധനവിനെതിരെ സ്വർണ വ്യാപാര രംഗത്ത് ശക്തമായ പ്രതിഷേധം. ഒരു സ്വർണാഭരണത്തിന് നിലവിലുണ്ടായിരുന്ന 45 രൂപ എന്ന ഹാൾമാർക്കിംഗ് ചാർജ്ജ് ഒറ്റയടിക്ക് 67 ശതമാനം വർധിപ്പിച്ച് 75 രൂപയാക്കിയതാണ് വിപണിയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. ഈ നിരക്ക് വർധനവ് ഉടനടി പുനഃപരിശോധിക്കണമെന്നും ജ്വല്ലറി വ്യാപാരികളുമായി ചർച്ച നടത്തുന്നത് വരെ പഴയ നിരക്ക് തന്നെ തുടരണമെന്നും ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ (GJC) സർക്കാരിനോടും ബിഐഎസിനോടും ആവശ്യപ്പെട്ടു.