
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തിയതോടെ ഒരു പവൻ സ്വർണത്തിന് 1,16,040 രൂപയായി. ഗ്രാമിന് 265 രൂപയാണ് ഇന്ന് കുറഞ്ഞത്.ഇന്ന് രാവിലെ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 14,505 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവന് 1,16,040 രൂപ നൽകണം. 18 കാരറ്റ് സ്വർണത്തിനും ഇന്ന് വില കുറഞ്ഞു. ഗ്രാമിന് 220 രൂപ കുറഞ്ഞ് 11,915 രൂപയിലെത്തി. എട്ട് ഗ്രാമിന് 95,320 രൂപയാണ് ഇന്നത്തെ നിരക്ക്.14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 170 രൂപ കുറഞ്ഞ് 9,280 രൂപയായി. എട്ട് ഗ്രാമിന് 74,240 രൂപയാണ് വില. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 105 രൂപ കുറഞ്ഞ് 5,985 രൂപയിലും എട്ട് ഗ്രാമിന് 47,880 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)