
കേരളത്തിൽ സവാളവില വീണ്ടും ഉയരുന്നു. കിലോയ്ക്ക് 28–30 രൂപയായിരുന്ന സവാളയ്ക്ക് ഇപ്പോൾ 65–70 രൂപയാണ് വിപണി വില. രാജ്യത്ത് ഏറ്റവും കൂടുതൽ സവാള ഉത്പാദിപ്പിക്കുന്ന മഹാരാഷ്ട്രയിൽ ഇത്തവണ വലുപ്പം കുറഞ്ഞ സവാളയാണ് കൂടുതലായി ഉത്പാദിപ്പിച്ചത്. ഉയർന്ന വിലയും ഗുണനിലവാരക്കുറവും കാരണം നാഫെഡും നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷനും (എൻ.സി.സി.എഫ്.) സാധാരണയേക്കാൾ വളരെ കുറച്ച് സവാള മാത്രമാണ് സംഭരിച്ചത്. ഇരു ഏജൻസികളും സാധാരണ രണ്ട് ലക്ഷം ടണ്ണോ അതിലധികമോ സവാള സംഭരിക്കാറുണ്ടെങ്കിലും ഇത്തവണ 40,000 ടൺ വീതമാണ് സംഭരിച്ചത്.വില ഉയരുമ്പോൾ നാസിക്കിൽനിന്ന് കേരളത്തിലേക്ക് സവാള എത്തിക്കാറുള്ള നാഫെഡ് ഇത്തവണ 30 ടൺ മാത്രമാണ് എത്തിച്ചത്. കിലോയ്ക്ക് 35 രൂപ നിരക്കിൽ ഒരാൾക്ക് പരമാവധി രണ്ട് കിലോ നൽകുന്ന രീതിയിലാണ് വിൽപ്പന.വില നിയന്ത്രിക്കാൻ സർക്കാർ 100 ടൺ സവാള വിപണിയിലെത്തിക്കും. ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്ലെറ്റുകൾ വഴി കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വിൽക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. ആദ്യഘട്ടത്തിൽ 30 ടൺ സവാളയ്ക്കാണ് ഓർഡർ നൽകിയത്.
© Copyright - MTV News Kerala 2021





View Comments (0)