
സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോഴിക്കോട് ചാലിയം സ്വദേശി മരിച്ചു. ചാലിയം കൈതവളപ്പിൽ താമസിക്കുന്ന മായിന്റെകത്ത് യൂസഫ് (56) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ചാലിയം ന്യൂ ഷിഫ ക്ലിനിക്കിനു മുന്നിലായിരുന്നു അപകടം. യൂസഫ് സഞ്ചരിച്ച സ്കൂട്ടറിൽ അതേ ദിശയിൽ സഞ്ചരിച്ച മറ്റൊരു സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ യൂസഫിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)