സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച്സ്കൂട്ടർ യാത്രക്കാരൻമരിച്ചു.

MTV News 0
Share:

കോഴിക്കോട് :മാവൂർ കോഴിക്കോട് റോഡിൽ പാറമ്മൽ ക്രിസ്തുരാജ ദേവാലയത്തിന് സമീപം സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച്സ്കൂട്ടർ യാത്രക്കാരൻമരിച്ചു.

ചാത്തമംഗലം പാഴൂരിന് സമീപം ചിറ്റാരിപ്പിലാക്കൽ ചോലക്കൽ അൻഷിഫ് (18)ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

കോഴിക്കോട് ഭാഗത്തുനിന്നും മാവൂരിലേക്ക് വരികയായിരുന്ന ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ സ്കൂട്ടർ എതിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ്

ഗുരുതരമായി പരിക്കേറ്റ അൻഷിഫിനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.എന്നാൽ ഉച്ചയോടെ മരണം സംഭവിച്ചു.അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നിട്ടുണ്ട്.അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.