സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാംദിനവും വര്‍ധനവ്

MTV News 0
Share:

വന്‍ ഇടിവിനൊടുവില്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാംദിനവും വര്‍ധനവ്. പവന് 400 രൂപ വര്‍ധിച്ച് 1,05,080 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 13,135 രൂപയായയി. ഇന്നലെ 1,04,680 രൂപയായിരുന്നു പവന്‍ വില. ഇന്നലെ പവന് 120 രൂപ വര്‍ധിച്ചിരുന്നു.18 കാരറ്റ് സ്വര്‍ണത്തിന് പവന് 86,000 രൂപയാണ്. 14 കാരറ്റിന് 67,280 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും നിരക്കിനരികിലാണ് ഇപ്പോള്‍ സ്വര്‍ണവില. ഒക്ടോബര്‍ 23 ലെ 1,04,480 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്.