സ്വർണവിലയിൽ ഇനി പ്രതീക്ഷയാകാം; ഈ മാസത്തെ ഏറ്റവും ചെറിയ നിരക്കിലെത്തി സ്വർണവില

MTV News 0
Share:

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ആശാവഹമായ ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. 13,490 രൂപയാണ് വിപണിവില. ഒരു പവൻ സ്വർണത്തിന് 640 രൂപയാണ് കുറഞ്ഞത്. 1,07,920 രൂപയാണ് വിപണിവില. ഇതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഒരു പവൻ സ്വർണം എത്തിനിൽക്കുന്നത്.അതേസമയം, ആഗോളതലത്തിൽ സ്വർണവില അടുത്ത രണ്ട് വർഷത്തിനുള്ളിൽ സർവകാല റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയരാൻ സാധ്യതയെന്നാണ് പ്രമുഖ നിക്ഷേപകരുടെയും ധനകാര്യ വിദഗ്ധരുടെയും വിലയിരുത്തൽ. വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും, സർക്കാർ കടബാധ്യതകളിലെ വർധന, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുഎസ് ഡോളറിൻ്റെ ആധിപത്യത്തെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയും സ്വർണത്തിന് വലിയ തോതിൽ ഡിമാൻഡ് വർധിപ്പിക്കുന്നുണ്ടെന്നും ‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു.

Share:
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ആശാവഹമായ ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. 13,490 രൂപയാണ് വിപണിവില. ഒരു പവൻ സ്വർണത്തിന് 640 രൂപയാണ് കുറഞ്ഞത്. 1,07,920 രൂപയാണ് വിപണിവില. ഇതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഒരു പവൻ സ്വർണം എത്തിനിൽക്കുന്നത്.അതേസമയം, ആഗോളതലത്തിൽ സ്വർണവില അടുത്ത രണ്ട് വർഷത്തിനുള്ളിൽ സർവകാല റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയരാൻ സാധ്യതയെന്നാണ് പ്രമുഖ നിക്ഷേപകരുടെയും ധനകാര്യ വിദഗ്ധരുടെയും വിലയിരുത്തൽ. വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും, സർക്കാർ...സ്വർണവിലയിൽ ഇനി പ്രതീക്ഷയാകാം; ഈ മാസത്തെ ഏറ്റവും ചെറിയ നിരക്കിലെത്തി സ്വർണവില