സ്വർണവിലയിൽ വർധനവ്; വരും ദിവസങ്ങളിൽ റെക്കോർഡ് ഉയരത്തിലെത്തുമെന്ന് കണക്കുകൂട്ടൽ

MTV News 0
Share:

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. ഗ്രാമിന് 65 രൂപയാണ് ഇന്ന് കൂടിയത്. 14,220 രൂപയാണ് വിപണിവില. ഒരു പവന് 520 രൂപയാണ് വർധിച്ചത്. 1,13,760 രൂപയാണ് വിപണിവില. 24 കാരറ്റ് സ്വർണത്തിനും വില കൂടി. ഗ്രാമിന് 71 രൂപ വർധിച്ച് 15,513 രൂപയാണ് വിപണിവില. പവന് 568 രൂപ വർധിച്ച് 124104 രൂപയാണ് വിപണിവില.അതേസമയം, സ്വർണവില കൂടിയിട്ടും ഇന്ത്യക്കാർ പഴയ സ്വർണം വിൽക്കാൻ ഒട്ടും താല്പര്യപ്പെടുന്നില്ലെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ (WGC) കണക്കനുസരിച്ച് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ‘ഗോൾഡ് റീസൈക്ലിങ്’ നിരക്കാണ് ഇക്കഴിഞ്ഞ ഏപ്രിൽ-ജൂൺ പാദത്തിൽ രേഖപ്പെടുത്തിയത്. അതായത്, കൈവശമുള്ള സ്വർണം വിറ്റ് പണമാക്കുന്ന രീതി വളരെ കുറഞ്ഞു. സാധാരണയായി ഉയർന്ന വില കിട്ടുമ്പോൾ ലാഭമെടുക്കാൻ വിൽപന കൂടാറുള്ളതാണ് വിപണിയിലെ രീതി. പക്ഷേ ഇത്തവണ കയ്യിലുള്ള സ്വർണം വിൽക്കുന്നതിന് പകരം, ആളുകൾ മറ്റ് വഴികളാണ് നോക്കുന്നത്