നിപ്പ സ്ഥിരീകരിച്ച പാഴൂരിലും സമീപപ്രദേശങ്ങളിലും നിയന്ത്രണം കർശനമാക്കി.

MTV News 0
Share:

മാവൂർ:നിപ്പ സ്ഥിരീകരിച്ച പാഴൂരിലും സമീപപ്രദേശങ്ങളിലും നിയന്ത്രണം കർശനമാക്കി. സമീപ പ്രദേശത്തെ കൂടുതൽ റോഡുകൾ അടച്ചു പൂട്ടി. ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ വാർഡ് 8, 9, 10, 12 വാർഡുകളിലെ മൂന്ന് കിലോ മീറ്റർ ചുറ്റളവിലെ പ്രധാന റോഡുകളും പോക്കറ്റ് റോഡുകളും ചിറ്റാരിപ്പിലാക്കൽ അങ്ങാടിയും പൂർണമായി അടച്ചു.

അടച്ചു പൂട്ടിയ പ്രദേശത്തെ പൊതുജനങ്ങൾക്ക് ആവശ്യവസ്തുക്കൾ വാങ്ങുന്നതിന് ആർ.ആർ.ടിമാരുടെ സഹായം തെടാവുന്നതാണെന്ന് മാവൂർ ഇൻസ്‌പെക്ടർ ഓഫ് പോലീസ് വിനോദൻ പറഞ്ഞു. പൊതുജനങ്ങൾക്ക് അടച്ചു പൂട്ടിയ പ്രദേശത്തേക്കോ പുറത്തേക്കോ പ്രവേഷനമുണ്ടായിരിക്കില്ല. അത്യാവശ്യ ഘട്ടങ്ങളിൽ യാത്ര ചെയ്യേണ്ടി വന്നാൽ പോലീസിന്റെ സഹായം തേടാവുന്നതാണെന്നും, ആരോഗ്യ വകുപ്പും പോലീസും നൽകുന്ന നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.