
മാവൂർ:മാവൂർ പൈപ്പ്ലൈനിന് സമീപം ഗ്രാസിം സ്റ്റേഡിയത്തിനോട് ചേർന്ന് കരിമലക്കുന്നിൽ പോലീസ് റെയ്ഡ്. അനധികൃത മദ്യനിർമ്മാണമുൾപ്പെടെയുള്ള സാമൂഹ്യദ്രോഹ നടപടികൾ നിത്യസംഭവമായ ഈ പ്രദേശം മാവൂർ ഗ്രാസിം ഇന്റസ്ട്രീസിന് കീഴിലുള്ളതാണ്. നിറയെ കാടുമൂടികിടക്കുന്ന പ്രദേശത്ത് സാമൂഹ്യ ദ്രോഹികളുടെ ശല്യം നിരന്തരമാണ്. ചുറ്റും കാടുകൂടിക്കിടക്കുന്ന പ്രദേശം കാട്ടുപന്നികളുടെ ആവാസകേന്ദ്രം കൂടിയാണ്.
മദ്യകുപ്പികളുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട് പോലീസ് കമ്മീഷണറുട നിർദേശപ്രകാരം മാവൂർ പോലീസിന്റെ നേതൃത്വത്തിലുള്ള നാൽപ്പതോളം പേരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തുന്നത്. റെയ്ഡ് തുടരുകയാണ്. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്നും മാവൂർ ഇൻസ്‌പെക്ടർ ഓഫ് പോലീസ് കെ. വിനോദൻ മാവൂർ ന്യൂസിനോട് പറഞ്ഞു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)