ന്യൂനപക്ഷ ധനസഹായ പദ്ധതികള്‍ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തണം -മന്ത്രി വി അബ്ദുറഹ്‌മാന്‍

MTV News 0
Share:

സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി നടപ്പാക്കുന്ന ധനസഹായ പദ്ധതികള്‍ വേണ്ട രീതിയില്‍ ജനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. കൊടുവള്ളി നഗരസഭയിലെ വലിയപറമ്പത്ത് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന ബജറ്റില്‍ ന്യൂനപക്ഷ വകുപ്പിന്റെ പദ്ധതികള്‍ക്ക് 105 കോടി രൂപയാണ് വകയിരുത്തിയത്. ഈ തുകയില്‍ ഏറ്റവും കൂടുതല്‍ നല്‍കുന്നത് വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിനാണ്. 30 കോടി രൂപയാണ് കേന്ദ്രം നിര്‍ത്തിവെച്ച സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാനായി സര്‍ക്കാര്‍ നീക്കിവെച്ചതെന്നും മന്ത്രി പറഞ്ഞു.

1.043 കോടി രൂപ ചെലവിട്ടുള്ള വലിയപറമ്പത്ത് കുടിവെള്ള പദ്ധതിയിലൂടെ 114 കുടുംബങ്ങള്‍ക്കാണ് വെള്ളം ലഭ്യമാകുക. പദ്ധതിക്കായി 25 കിലോ ലിറ്റര്‍ ഓവര്‍ഹെഡ് ടാങ്ക്, 5 മീറ്റര്‍ വ്യാസമുള്ള കിണര്‍, പമ്പിങ് മെയിന്‍, 2695 മീറ്റര്‍ വിതരണ പൈപ്പ് ലൈന്‍, 15 എച്ച്പി പമ്പ്‌സെറ്റ് എന്നിവ സ്ഥാപിച്ചിട്ടുണ്ട്.

ചടങ്ങില്‍ കൊടുവള്ളി നഗരസഭ ചെയര്‍മാന്‍ വെള്ളറ അബ്ദു അധ്യക്ഷത വഹിച്ചു. പി ടി എ റഹീം എംഎല്‍എ മുഖ്യാതിഥിയായി. വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി എല്‍ വിഷ്ണു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ വായോളി മുഹമ്മദ് മാസ്റ്റര്‍, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ വി സി നൂര്‍ജഹാന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ ടി കെ ഷംസുദ്ദീന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share:
സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി നടപ്പാക്കുന്ന ധനസഹായ പദ്ധതികള്‍ വേണ്ട രീതിയില്‍ ജനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. കൊടുവള്ളി നഗരസഭയിലെ വലിയപറമ്പത്ത് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന ബജറ്റില്‍ ന്യൂനപക്ഷ വകുപ്പിന്റെ പദ്ധതികള്‍ക്ക് 105 കോടി രൂപയാണ് വകയിരുത്തിയത്. ഈ തുകയില്‍ ഏറ്റവും കൂടുതല്‍ നല്‍കുന്നത് വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിനാണ്. 30 കോടി രൂപയാണ് കേന്ദ്രം നിര്‍ത്തിവെച്ച സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാനായി സര്‍ക്കാര്‍ നീക്കിവെച്ചതെന്നും മന്ത്രി പറഞ്ഞു. 1.043 കോടി...ന്യൂനപക്ഷ ധനസഹായ പദ്ധതികള്‍ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തണം -മന്ത്രി വി അബ്ദുറഹ്‌മാന്‍