
ഐടിഐ കൗണ്‍സിലിങ്
മാളിക്കടവ് ഐടിഐയില്‍ നോണ്‍ മെട്രിക് ട്രേഡിലെ അപേക്ഷകരുടെ കൗണ്‍സിലിങ് ഇന്ന് (ഓഗസ്റ്റ് 21) നടക്കും. 145ല്‍ കൂടുതല്‍ ഇന്‍ഡക്സ് മാര്‍ക്ക് ലഭിച്ചവര്‍ രക്ഷിതാവിനൊപ്പം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തണം. രാവിലെ ഒമ്പത് മുതല്‍ പത്തുവരെയാണ് രജിസ്ട്രേഷന്. ഫോണ്‍: 0495 2377016.
ടെണ്ടര്‍ ക്ഷണിച്ചു
തോടന്നൂര്‍ ഐസിഡിഎസ് ശിശുവികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാര്‍ വ്യവസ്ഥയില്‍ വാഹനം (കാര്‍/ജീപ്പ്) വാടകക്ക് നല്കാന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ രണ്ട് ഉച്ചക്ക് രണ്ട് മണി. ഫോണ്‍: 0496 2592722.
അധ്യാപക നിയമനം
കോഴിക്കോട് ഗവ. ലോ കോളേജില്‍ മാനേജ്മെന്റ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കും. യോഗ്യത: 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും യുജിസി നെറ്റും. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരാകണം. യുജിസി റെഗുലേഷന് ആക്ട് അനുസരിച്ചാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ ഓഗസ്റ്റ് 25ന് രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2730680.
ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് ജില്ലാ ജയിലിലെ ഭക്ഷ്യനിര്‍മാണ യൂണിറ്റില്‍ പുതിയ ചപ്പാത്തി മേക്കിങ് മെഷിന് സ്ഥാപിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ ഒന്ന് വൈകീട്ട് മൂന്ന് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0495 2722340.
അസംഘടിത തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം
അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി പാസായ ശേഷം സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്സില്‍ ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ സെപ്റ്റംബര്‍ 15നകം https://services.unorganisedwssb.org/index.php/home വഴി അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, അംഗത്വ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് (ഐഎഫ്എസ്സി സഹിതം) എന്നിവയുടെ പകര്‍പ്പും സമര്‍പ്പിക്കണം. ഫോണ്‍: 0495 2378480.
© Copyright - MTV News Kerala 2021





View Comments (0)