തണൽ കൊടുവള്ളി കൗൺസിലിംഗ് സെൻറർ തുടങ്ങും.

MTV News 0
Share:
MTV News Kerala

കൊടുവള്ളി: തണൽ കൊടുവള്ളി കൗൺസിലിംഗ് സെൻററു൦ ഫിസിയോ തെറാപ്പി സെൻസറും തുടങ്ങാൻ തീരുമാനിച്ചു, ഇ ഐ സി യുടെ ഔദ്യോഗിക ഉദ്ഘാടനവും, രണ്ടാം വാർഷികവും വിവിധ പരിപാടികളോടെ ജനുവരി 26ന് നടത്താൻ തണൽ ജനറൽബോഡി യോഗം തീരുമാനിച്ചു. തണൽ ഡയാലിസിസ് സെൻറർ ആൻഡ് ഇ എെ സി കൊടുവള്ളിയുടെ വാർഷിക ജനറൽ ബോഡി യോഗം കിഴക്കോത്ത് അൽഫിത്റ ഓഡിറ്റോറിയത്തിൽ ചേർന്നു.


റിപ്പോർട്ട് മാക്സ് ഫൈസലും, വരവ് ചിലവ് കണക്ക് തങ്ങൾസ് മുഹമ്മദ് അവതരിപ്പിച്ചു, പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു ഒ ടി സുലൈമാൻ അധ്യക്ഷത വഹിച്ചു വായോളി മുഹമ്മദ് മാസ്റ്റർ, പിസി ഷരീഫ് ഖത്തർ, കരീം മൂത്താട്ട് സൗദി, സി കെ നാസർ ദുബായ്, പി വി ബഷീർ, ഒ പി ഐ കോയ നാസർ കോയ തങ്ങൾ, മുഗൾ ഷംസു, മജീദ് ടി പി, എ൦ പി ബഷീർ, സലീം നെച്ചുമണ്ണിൽ, അലി മുള്ളമ്പലം എന്നിവർ സംസാരിച്ചു. ഒ പി റഷീദ് സ്വാഗതവും വി സി മജീദ് നന്ദിയും പറഞ്ഞു. കമ്മറ്റി രൂപീകരണത്തിന് തണൽ സെൻറർ കമ്മിറ്റി പ്രതിനിധികളായ ഇല്യാസ് വടകരയു൦, മുഹമ്മ് അലി കുറ്റ്യാടി നേതൃത്വം നൽകി.


ഭാരവാഹികളായി എം കെ മുനീർ എംഎൽഎ, പി ടി എ റഹീം എം എൽ എ, കാരാട്ട് റസാഖ്, അബ്ദു വെള്ളറ മുൻസിപ്പൽ ചെയർമാൻ, വായോളി മുഹമ്മദ് മാസ്റ്റർ, ഇ പി അബ്ദുറഹ്മാൻ ഖത്തർ, പി വി ബഷീർ, ടി പി മജീദ് എന്നിവരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തു.
ഒ ടി സുലൈമാൻ ചെയർമാനായും, പി സി ഷരീഫ്, ഒ പി ഐ കോയ, കരാട്ട് ഫൈസൽ , വി സി മജീദ് , ഇ കെ മുഹമ്മദ്, സി കെ നാസർ, എന്നിവർ വൈസ് ചെയർമാൻ മാരായും, ഒ പി റഷീദ് ജനറൽ സെക്രട്ടറിയായും, കെ ടി ഫിറോസ്, ഫൈസൽ മാക്സ് , എൻ പി സിറാസ്, ഒ പി സലീം, ബഷീർ പാലക്കുറ്റി റിയാദ്, മജീദ് പുഴങ്കര എന്നിവരെ സെക്രട്ടറിമാരായും തങ്ങൾസ് മുഹമ്മദ് ട്രഷററായു൦ 21 അ൦ഗ എക്സിക്യൂട്ടീവ് കമ്മിറ്റിയു൦ തെരഞ്ഞെടുത്തു,