
ജില്ലയിൽ നിപ പ്രതിരോധ നടപടികള്‍ ശക്തമായി തുടരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന് അറിയിച്ചു. നിപ രോഗബാധിതന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള ആരെയും പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. ഉയര്‍ന്ന റിസ്ക് വിഭാഗത്തിലുള്ള നാലുപേരും ഉയര്‍ന്ന റിസ്ക് വിഭാഗത്തിലുള്ള 14 പേരും ക്വാറന്റൈനിലാണ്. കുറഞ്ഞ റിസ്ക് വിഭാഗത്തിലുള്ള 75 പേര് നിരീക്ഷണത്തിലുണ്ട്. നിപ ബാധിച്ച രോഗി വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയാണ്. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത രാമനാട്ടുകര നഗരസഭയിലെ 86 വീടുകളിൽ കൂടി ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ജൂണ്‍ 11 മുതല്‍ രാമനാട്ടുകര കുടുംബാരോഗ്യകേന്ദ്രം, ഒളവണ്ണ സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ ആരോഗ്യപ്രവത്തകര്‍ വീടുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. സന്ദര്‍ശനത്തില്‍ പനിയുള്ള 35 പേരെ കണ്ടെത്തുകയും അഞ്ചുപേരെ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു.
© Copyright - MTV News Kerala 2021





View Comments (0)