ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഷിഗെല്ല

MTV News 0
Share:

ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ബുധനാഴ്ച രോഗം സ്ഥിരീകരിച്ച ഏക കേസാണിത്. ജൂണില്‍ 166 പേര്‍ക്ക് രോഗബാധയും ആറ് മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഇതുവരെ 242 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയത്. നിലവില്‍ കോഴിക്കോട് (58), വയനാട് (22), തൃശൂര്‍ (12) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്ട്‌ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (24), തിരുവനന്തപുരം (17), കണ്ണൂര്‍ (11), കൊല്ലം (10), ഇടുക്കി (3), എറണാകുളം (3), പാലക്കാട് (3) എന്നിവിടിങ്ങളിലും ജൂണില്‍ ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു.