
കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയും, ഡീസലിന്റെ വിലവർധനവും സ്വകാര്യ ബസുകൾക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതിനാൽ സർവീസ് നടത്താൻ സാധിക്കുന്നില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് സംഘടന. ഒരു ദിവസം ഒരു ബസിന് 4000 ത്തോളം രൂപ നഷ്ടം സംഭവിക്കുകയാണ്. ദിനംപ്രതി കടം വാങ്ങിക്കൊണ്ട് തൊഴിലാളികളുടെ കൂലി കൊടുത്താണ് ഇപ്പോഴും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.കോഴിക്കോട് കുറ്റിയാടി റൂട്ടിലും, കോഴിക്കോട് കുന്നമംഗലം, താമരശ്ശേരി റൂട്ടിലും, മുക്കം റൂട്ടിലും, മാവൂർ റൂട്ടിലും, വടകര, കൊയിലാണ്ടി, റൂട്ടുകളിലും ദിനംപ്രതി നഷ്ടം സംഭവിച്ചുകൊണ്ടാണ് ബസുകൾ സർവീസ് നടത്തുന്നത്. മുഖ്യമന്ത്രിയുടെയും , ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെ ഒരു പരിഹാരവുമുണ്ടായിട്ടില്ല. അതിനാൽ ജൂലൈ മാസം മുതൽ ബസ്സുകൾ നിർത്തിയിടാനാണ് ബസ് ഓപ്പറേറ്റ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി യോഗത്തിന്റെ തീരുമാനം.
© Copyright - MTV News Kerala 2021





View Comments (0)