നിപ: പ്രതിരോധ നടപടികള്‍ ശക്തമായി തുടരുന്നു

MTV News 0
Share:

കോഴിക്കോട് ജില്ലയില്‍ നിപ റിപ്പോര്‍ട്ട്‌ ചെയ്ത ജൂണ്‍ 10നു ശേഷം രണ്ടാഴ്ച പിന്നിടുമ്പോഴും പുതിയ രോഗബാധയൊന്നും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. നിലവിലെ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരെ പരിശോധിച്ചതില്‍ ആര്‍ക്കും രോഗബാധയില്ലെന്നും സ്ഥിരീകരിച്ചു. രോഗ നിരീക്ഷണത്തിന്റെ ഭാഗമായി നിപ സമാന ലക്ഷണങ്ങള്‍ ഉള്ളവരുടെയിടയില്‍ ജില്ലയില്‍ നടത്തിയ 52 പേരുടെ ഫലവും നെഗറ്റീവ് ആണ്. എങ്കിലും രോഗനിരീക്ഷണ നടപടികള്‍ ശക്തമായി തുടരുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. നിപ രോഗബാധിതൻ്റെ സമ്പക്കപ്പെട്ടികയിലുള്ള ആരെയും പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. നിലവിൽ വളരെ ഉയർന്ന റിസ്ക് ഭാഗത്തിൽപ്പെട്ട 4 പേരും, ഉയർന്ന ഭാഗത്തിൽ പെട്ട 14 പേരും ക്വാറന്റൈനിലാണ്. കുറഞ്ഞ റിസ്ക് വിഭാഗത്തിൽപ്പെട്ട 75 പേർ നിരീക്ഷണത്തിലാണ്. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ ചികിത്സ തുടരുകയാണ്. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ 64 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തി. ഇന്ന് നടത്തിയ സന്ദർശനത്തിൽ പനിയുള്ള 3 പേരെ കണ്ടെത്തി.

Share:
കോഴിക്കോട് ജില്ലയില്‍ നിപ റിപ്പോര്‍ട്ട്‌ ചെയ്ത ജൂണ്‍ 10നു ശേഷം രണ്ടാഴ്ച പിന്നിടുമ്പോഴും പുതിയ രോഗബാധയൊന്നും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. നിലവിലെ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരെ പരിശോധിച്ചതില്‍ ആര്‍ക്കും രോഗബാധയില്ലെന്നും സ്ഥിരീകരിച്ചു. രോഗ നിരീക്ഷണത്തിന്റെ ഭാഗമായി നിപ സമാന ലക്ഷണങ്ങള്‍ ഉള്ളവരുടെയിടയില്‍ ജില്ലയില്‍ നടത്തിയ 52 പേരുടെ ഫലവും നെഗറ്റീവ് ആണ്. എങ്കിലും രോഗനിരീക്ഷണ നടപടികള്‍ ശക്തമായി തുടരുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. നിപ രോഗബാധിതൻ്റെ സമ്പക്കപ്പെട്ടികയിലുള്ള ആരെയും പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല....നിപ: പ്രതിരോധ നടപടികള്‍ ശക്തമായി തുടരുന്നു