താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ പ്രശ്നം: ‘വിദഗ്ധസമിതിയെ നിയോഗിക്കും റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി’: മുഖ്യമന്ത്രി

MTV News 0
Share:

താമരശ്ശേരിയിലെ ‘ഫ്രഷ് കട്ട്’ മാലിന്യ സംസ്കരണ പ്ലാന്റുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ വിദഗ്ധ സമിതിയെനിയോഗിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു.നാളുകളായി പ്രദേശത്ത് തുടരുന്ന ജനകീയ പ്രതിഷേധങ്ങൾക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാരിന്റെ ഈ നിർണായക ഇടപെടൽ.പ്ലാന്റിൽ നിന്നുള്ള മാലിന്യ പ്രശ്നങ്ങളും അത് സൃഷ്ടിക്കുന്ന പാരിസ്ഥിതിക-ആരോഗ്യ പ്രത്യാഘാതങ്ങളുംവിദഗ്ധ സമിതി വിശദമായി പഠിക്കും. പഠനത്തിന് ശേഷം സമിതി തയ്യാറാക്കുന്ന റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കാനാണ് സർക്കാർ തീരുമാനം. കോടതിയിൽ റിപ്പോർട്ട് നൽകിയ ശേഷം ലഭിക്കുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പ്ലാന്റുമായി ബന്ധപ്പെട്ട കർശനമായ തുടർനടപടികൾ സർക്കാർ സ്വീകരിക്കുക. തികച്ചുംശാസ്ത്രീയവും നിയമപരവുമായ രീതിയിൽ വിഷയത്തിൽ ഇടപെടാനാണ് സർക്കാർ ഒരുങ്ങുന്നതെന്നും സതീശൻ പറഞ്ഞു.ഫ്രഷ് കട്ട് പ്ലാന്റിനെതിരെ ഉയർന്ന ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് നാട്ടുകാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്ന കാര്യംസർക്കാർ അതിഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ ജീവിക്കാൻ വേണ്ടിയുള്ള അവകാശപ്പോരാട്ടമെന്ന നിലയിൽ വിഷയം അനുഭാവപൂർവം പരിഗണിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് സമരസമിതിക്കും പ്രദേശവാസികൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്. ഈ തീരുമാനത്തോടെ താമരശ്ശേരിയിലെ നിലവിലെ സംഘർഷാവസ്ഥയ്ക്ക് അയവ് വരുമെന്നാണ് പ്രതീക്ഷ.

Share:
താമരശ്ശേരിയിലെ ‘ഫ്രഷ് കട്ട്’ മാലിന്യ സംസ്കരണ പ്ലാന്റുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ വിദഗ്ധ സമിതിയെനിയോഗിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു.നാളുകളായി പ്രദേശത്ത് തുടരുന്ന ജനകീയ പ്രതിഷേധങ്ങൾക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാരിന്റെ ഈ നിർണായക ഇടപെടൽ.പ്ലാന്റിൽ നിന്നുള്ള മാലിന്യ പ്രശ്നങ്ങളും അത് സൃഷ്ടിക്കുന്ന പാരിസ്ഥിതിക-ആരോഗ്യ പ്രത്യാഘാതങ്ങളുംവിദഗ്ധ സമിതി വിശദമായി പഠിക്കും. പഠനത്തിന് ശേഷം സമിതി തയ്യാറാക്കുന്ന റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കാനാണ് സർക്കാർ തീരുമാനം. കോടതിയിൽ റിപ്പോർട്ട് നൽകിയ ശേഷം ലഭിക്കുന്ന...താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ പ്രശ്നം: ‘വിദഗ്ധസമിതിയെ നിയോഗിക്കും റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി’: മുഖ്യമന്ത്രി